ഉള്ളടക്കത്തിലേക്ക് പോകുക

സംഖ്യാപുസ്തകം 18:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

സംഖ്യാപുസ്തകം 18:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകല വസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.

സംഖ്യാപുസ്തകം 18 MALOVBSI

സംഖ്യാപുസ്തകം 18:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരൻ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനം എനിക്ക് അർപ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങൾക്കു നല്‌കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാർക്കും ഒരു ശാശ്വതാവകാശമായിരിക്കും.

സംഖ്യാപുസ്തകം 18 MALCLBSI

സംഖ്യാപുസ്തകം 18:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: “ഇതാ, എന്‍റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽ മക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്‍റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.

സംഖ്യാപുസ്തകം 18:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു.

സംഖ്യാപുസ്തകം 18:8 MCV (സമകാലിക മലയാളവിവർത്തനം)

ഇതിനുശേഷം യഹോവ അഹരോനോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾ എനിക്കു സമർപ്പിക്കുന്ന യാഗങ്ങളുടെ ഉത്തരവാദിത്വം ഞാൻതന്നെ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; ഇസ്രായേല്യർ എനിക്കു തരുന്ന സകലവിശുദ്ധയാഗങ്ങളും നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.

സംഖ്യാപുസ്തകം 18 MCV