സംഖ്യാപുസ്തകം 16:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സംഖ്യാപുസ്തകം 16:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവൻ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16:26 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങൾ നിമിത്തം നിങ്ങൾ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാൻ അവരുടെ കൂടാരങ്ങളിൽനിന്നു മാറി നില്ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങൾ സ്പർശിക്കരുത്.”
സംഖ്യാപുസ്തകം 16:26 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അവൻ സഭയോട്: “ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്ന് മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുത്” എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കേണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു.
സംഖ്യാപുസ്തകം 16:26 MCV (സമകാലിക മലയാളവിവർത്തനം)
ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.”