നഹൂം 2:1-2
നഹൂം 2:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സംഹാരകൻ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
നഹൂം 2:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിനാശകൻ നിനക്കെതിരെ വരുന്നു. കോട്ടകൾക്കു കാവൽ ഏർപ്പെടുത്തുക. വീഥികൾ കാത്തുസൂക്ഷിക്കുക. നിന്റെ അരമുറുക്കുക, സർവശക്തിയും സംഭരിക്കുക. സർവേശ്വരൻ യാക്കോബിന്റെ മഹത്ത്വം ഇസ്രായേലിന്റെ മഹത്ത്വംപോലെ പുനഃസ്ഥാപിക്കാൻ പോകുന്നു. കവർച്ചക്കാർ അവരെ കൊള്ളയടിച്ചു; അവരുടെ ശിഖരങ്ങൾ എല്ലാം നശിപ്പിച്ചു.
നഹൂം 2:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സംഹാരകൻ നിനക്കെതിരെ കയറിവരുന്നു; കോട്ട കാത്തുകൊള്ളുക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോട് പിടിച്ചുപറിച്ച്, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞുവല്ലോ.
നഹൂം 2:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സംഹാരകൻ നിനക്കെതിരേ കയറിവരുന്നു; കോട്ട കാത്തുകൊൾക; വഴി സൂക്ഷിച്ചു നോക്കുക; അര മുറുക്കുക; നിന്നെത്തന്നേ നല്ലവണ്ണം ശക്തീകരിക്ക. യഹോവ യാക്കോബിന്റെ മഹിമയെ യിസ്രായേലിന്റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാർ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.
നഹൂം 2:1-2 സമകാലിക മലയാളവിവർത്തനം (MCV)
നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക! യഹോവ യാക്കോബിന്റെ മഹിമയെ ഇസ്രായേലിന്റെ മഹിമപോലെ പുനഃസ്ഥാപിക്കും. കവർച്ചക്കാർ അവരെ കൊള്ളയടിച്ച് ശൂന്യമാക്കി, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞല്ലോ.