നഹൂം 1:15
നഹൂം 1:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതാ, പർവതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദായേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽക്കൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
നഹൂം 1:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതാ സദ്വാർത്തകൊണ്ടുവരുന്നവന്റെ- സമാധാനം ആശംസിക്കുന്നവന്റെ പാദങ്ങൾ മലമുകളിൽ! യെഹൂദായേ, നിന്റെ ഉത്സവങ്ങൾ ആചരിക്കുക; നിന്റെ നേർച്ചകൾ കഴിക്കുക; ദുഷ്ടജനം ഇനി നിന്റെ ദേശം ആക്രമിക്കുകയില്ല; അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു.
നഹൂം 1:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്കുക; നിന്റെ നേർച്ചകളെ കഴിക്കുക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കുകയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.
നഹൂം 1:15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതാ, പർവ്വതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽകൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.