മീഖാ 5:2-5

മീഖാ 5:2-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീയോ, ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. എന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവർ നിർഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ. അവൻ സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരേ ഏഴ് ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും.

പങ്ക് വെക്കു
മീഖാ 5 വായിക്കുക

മീഖാ 5:2-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാവംശങ്ങളിൽ ഏറ്റവും ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കുവേണ്ടി നിന്നിൽനിന്നു പുറപ്പെടും. അവന്റെ ഉദ്ഭവം അതിപുരാതനമായതുതന്നെ. അതിനാൽ ഈറ്റുനോവു കൊള്ളുന്നവൾ പ്രസവിക്കുംവരെ അവിടുന്നു തന്റെ ജനത്തെ ശത്രുക്കൾക്ക് ഏല്പിച്ചുകൊടുക്കും. അവന്റെ സഹോദരന്മാരിൽ അവശേഷിച്ചവർ തിരിച്ചുവന്ന് ഇസ്രായേൽജനത്തോടു ചേരും. സർവേശ്വരന്റെ ശക്തിയോടും തന്റെ ദൈവമായ സർവേശ്വരന്റെ നാമത്തിന്റെ മഹത്ത്വത്തോടും കൂടി അവൻ എഴുന്നേറ്റ് തന്റെ ആടുകളെ മേയിക്കും. അവർ നിർഭയം വസിക്കും. അവന്റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവൻ സമാധാനവും ഐശ്വര്യവും കൈവരുത്തും. അസ്സീറിയാക്കാർ നമ്മെ ആക്രമിക്കുകയും നമ്മുടെ മണ്ണിൽ കാലുകുത്തുകയും ചെയ്യുമ്പോൾ അവരെ നേരിടാൻ ശക്തരായ അനേകം ഇടയന്മാരെയും പ്രഭുക്കന്മാരെയും നമ്മൾ അണിനിരത്തും.

പങ്ക് വെക്കു
മീഖാ 5 വായിക്കുക

മീഖാ 5:2-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നീയോ, ബേത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്ക് നിന്നിൽനിന്ന് ഉത്ഭവിച്ചുവരും; അവന്‍റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നെ. അതുകൊണ്ട് പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവിടുന്ന് അവരെ ഏല്പിച്ചുകൊടുക്കും; അവന്‍റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽ മക്കളുടെ അടുക്കൽ മടങ്ങിവരും. എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും; അവർ നിർഭയം വസിക്കും; അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ. അവിടുന്ന് സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തുവന്ന് നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ട് ജനപ്രഭുക്കന്മാരെയും നിർത്തും.

പങ്ക് വെക്കു
മീഖാ 5 വായിക്കുക

മീഖാ 5:2-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ. അതുകൊണ്ടു പ്രസവിക്കാനുള്ളവൾ പ്രസവിക്കുവോളം അവൻ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും. എന്നാൽ അവൻ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവർ നിർഭയം വസിക്കും; അവൻ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ. അവൻ സമാധാനമാകും; അശ്ശൂർ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോൾ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിർത്തും.

പങ്ക് വെക്കു
മീഖാ 5 വായിക്കുക

മീഖാ 5:2-5 സമകാലിക മലയാളവിവർത്തനം (MCV)

“എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും, ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ; എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും, അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും പുരാതനമായതുംതന്നെ.” അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ ഇസ്രായേല്യരോടു ചേരുന്നതുവരെയും ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും. യഹോവയുടെ ശക്തിയിലും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും. അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും. അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.

പങ്ക് വെക്കു
മീഖാ 5 വായിക്കുക