മീഖാ 3:1-4

മീഖാ 3:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ഞാൻ പറഞ്ഞത്: യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേൾപ്പിൻ! ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ? നിങ്ങൾ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്ക് അവരുടെമേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരുടെ മേൽനിന്ന് ഉരിച്ചുകളയുന്നു; നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു. അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്ക് ഉത്തരം അരുളുകയില്ല; അവർ ദുഷ്പ്രവൃത്തികളെ ചെയ്തതിനൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറയ്ക്കും.

പങ്ക് വെക്കു
മീഖാ 3 വായിക്കുക

മീഖാ 3:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കളേ, ഇസ്രായേൽഗൃഹത്തിന്റെ അധിപതികളേ, കേൾക്കുവിൻ! ന്യായം എന്തെന്നു നിങ്ങൾ അറിയേണ്ടതല്ലേ? നിങ്ങൾ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികൾ തകർക്കുന്നു; കലത്തിൽ ഇടാനുള്ള മാംസംപോലെ നിങ്ങൾ അവരെ വെട്ടിനുറുക്കുന്നു. അന്ന് അവർ സർവേശ്വരനോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികൾ നിമിത്തം അവിടുന്ന് അവരിൽനിന്നു മുഖം തിരിച്ചുകളയും.

പങ്ക് വെക്കു
മീഖാ 3 വായിക്കുക

മീഖാ 3:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ഞാൻ പറഞ്ഞത്: “യാക്കോബിന്‍റെ തലവന്മാരും യിസ്രായേൽ ഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളവരേ, കേൾക്കുവിൻ! ന്യായം അറിയുന്നത് നിങ്ങളുടെ കടമയല്ലയോ? നിങ്ങൾ നന്മയെ ദ്വേഷിച്ച് തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ ശരീരത്തുനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു. നിങ്ങൾ എന്‍റെ ജനത്തിന്‍റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരിൽനിന്ന് ഉരിഞ്ഞെടുക്കുന്നു; നിങ്ങൾ അവരുടെ അസ്ഥികൾ ഒടിച്ച്, കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു. അന്ന് അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവിടുന്ന് അവർക്ക് ഉത്തരം അരുളുകയില്ല; അവർ ചെയ്ത ദുഷ്പ്രവൃത്തികൾക്ക് തക്കവിധം അവിടുന്ന് ആ കാലത്ത് തന്‍റെ മുഖം അവർക്ക് മറയ്ക്കും.”

പങ്ക് വെക്കു
മീഖാ 3 വായിക്കുക

മീഖാ 3:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ഞാൻ പറഞ്ഞതു: യാക്കോബിന്റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്റെ അധിപന്മാരുമായുള്ളോരേ, കേൾപ്പിൻ! ന്യായം അറിയുന്നതു നിങ്ങൾക്കു വിഹിതമല്ലയോ? നിങ്ങൾ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങൾ ത്വക്കു അവരുടെ മേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു. നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വക്കു അവരുടെമേൽനിന്നു ഉരിച്ചുകളയുന്നു; നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു. അന്നു അവർ യഹോവയോടു നിലവിളിക്കും; എന്നാൽ അവൻ അവർക്കു ഉത്തരം അരുളുകയില്ല; അവർ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവൻ ആ കാലത്തു തന്റെ മുഖം അവർക്കു മറെക്കും.

പങ്ക് വെക്കു
മീഖാ 3 വായിക്കുക

മീഖാ 3:1-4 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്. നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ, എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികൾ തകർക്കുന്നവരേ, ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?” അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.

പങ്ക് വെക്കു
മീഖാ 3 വായിക്കുക