മത്തായി 7:15-16
മത്തായി 7:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ആടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവർ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്ക്കളാണ്. അവരുടെ ഫലങ്ങൾകൊണ്ട് നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ ലഭിക്കുമോ?
മത്തായി 7:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?
മത്തായി 7:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ ആടിന്റെ വേഷത്തിൽ നിങ്ങളെ സമീപിക്കുന്നു. അകമെയോ അവർ കടിച്ചുകീറിത്തിന്നുന്ന ചെന്നായ്ക്കളാണ്. അവരുടെ ഫലങ്ങൾകൊണ്ട് നിങ്ങൾക്ക് അവരെ തിരിച്ചറിയാം. മുൾച്ചെടിയിൽനിന്നു മുന്തിരിപ്പഴമോ, ഞെരിഞ്ഞിലിൽനിന്ന് അത്തിപ്പഴമോ ലഭിക്കുമോ?
മത്തായി 7:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ ആടുകളുടെ വേഷം ധരിച്ചു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ അറിയും; മുൾപ്പടർപ്പിൽ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴവും ആരെങ്കിലും പറിക്കാറുണ്ടോ?
മത്തായി 7:15-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?
മത്തായി 7:15-16 സമകാലിക മലയാളവിവർത്തനം (MCV)
“ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്. അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?