Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 5:3-9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 5:3-9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

പങ്ക് വെക്കു
മത്തായി 5 MALOVBSI

മത്തായി 5:3-9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“ആത്മീയ ദാരിദ്ര്യത്തെക്കുറിച്ചു ബോധമു ള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; സ്വർഗരാജ്യം അവർക്കുള്ളതാണ്! വിലപിക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; അവരെ ദൈവം ആശ്വസിപ്പിക്കും! സൗമ്യശീലർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ഭൂമിയെ അവകാശമാക്കും! നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ സംതൃപ്തരാക്കും! കരുണയുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർക്കു കരുണ ലഭിക്കും! നിർമ്മലഹൃദയമുള്ളവർ അനുഗ്രഹിക്കപ്പെട്ടവർ; അവർ ദൈവത്തെ ദർശിക്കും! സമാധാനമുണ്ടാക്കുന്നവർ അനുഗ്രഹിക്കപ്പെട്ടവർ; ദൈവം അവരെ തന്റെ പുത്രന്മാരെന്നു വിളിക്കും!

പങ്ക് വെക്കു
മത്തായി 5 MALCLBSI

മത്തായി 5:3-9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കുവേണ്ടി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തർ ആകും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്ക് കരുണ ലഭിക്കും. ഹൃദയനിർമ്മലതയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്‍റെ പുത്രന്മാർ എന്നു വിളിക്കപ്പെടും

പങ്ക് വെക്കു
മത്തായി 5 മലയാളം

മത്തായി 5:3-9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.

മത്തായി 5:3-9 MCV (സമകാലിക മലയാളവിവർത്തനം)

“ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം. വിലപിക്കുന്നവർ അനുഗൃഹീതർ; അവർക്ക് സാന്ത്വനം ലഭിക്കും. സൗമ്യശീലർ അനുഗൃഹീതർ; അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും. നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; അവർ സംതൃപ്തരാകും. കരുണാഹൃദയർ അനുഗൃഹീതർ; അവർക്ക് കരുണ ലഭിക്കും. ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ; അവർക്കു ദൈവം ദർശനമേകും. സമാധാനസ്ഥാപകർ അനുഗൃഹീതർ; അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.

പങ്ക് വെക്കു
മത്തായി 5 MCV