മത്തായി 26:18 - Compare All Versions

മത്തായി 26:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്ന്: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.

പങ്ക് വെക്കു
മത്തായി 26 MALOVBSI

മത്തായി 26:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യേശു പറഞ്ഞു: “നിങ്ങൾ നേരേ നഗരത്തിൽ ചെന്ന് ‘എന്റെ സമയം അടുത്തിരിക്കുന്നു; നിങ്ങളുടെ വീട്ടിലാണു ഞാൻ ശിഷ്യന്മാരോടുകൂടി പെസഹ ആചരിക്കുന്നത്’ എന്നു ഗുരു പറയുന്നു എന്ന് ഇന്നയാളിനോട് പറയണം.”

പങ്ക് വെക്കു
മത്തായി 26 MALCLBSI

മത്തായി 26:18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അതിന് അവൻ പറഞ്ഞത്: നിങ്ങൾ നഗരത്തിൽ ഒരുവന്‍റെ അടുക്കൽ ചെന്നു: എന്‍റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്‍റെ ശിഷ്യരുമായി നിന്‍റെ അടുക്കൽ പെസഹാ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറയുവിൻ.

പങ്ക് വെക്കു
മത്തായി 26 IRVMAL

മത്തായി 26:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അതിന്നു അവൻ പറഞ്ഞതു: നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.

മത്തായി 26:18 MCV (സമകാലിക മലയാളവിവർത്തനം)

അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 26 MCV