മലാഖി 4:1-5
മലാഖി 4:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻകീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ ഹോറേബിൽവച്ച് എല്ലാ യിസ്രായേലിനുംവേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയയ്ക്കും.
മലാഖി 4:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ചൂളപോലെ ജ്വലിക്കുന്ന ദിനം ഇതാ വരുന്നു; അപ്പോൾ എല്ലാ അഹങ്കാരികളും ദുർവൃത്തരായ സമസ്തജനങ്ങളും വയ്‍ക്കോൽപോലെ എരിയും. അന്നു വേരും ശിഖരവും ശേഷിക്കാത്തവിധം അവരെ അതു ദഹിപ്പിച്ചുകളയും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. “എന്നാൽ എന്നെ ഭയപ്പെടുന്ന നിങ്ങൾക്കാകട്ടെ നീതിസൂര്യൻ ഉദിക്കും; അതിന്റെ ചിറകുകളിൽ രോഗശാന്തിയുണ്ട്. തൊഴുത്തിൽനിന്നു പുറത്തുവരുന്ന പശുക്കിടാക്കളെപ്പോലെ നിങ്ങൾ തുള്ളിച്ചാടും. നിങ്ങൾ ദുഷ്ടജനത്തെ ചവുട്ടിമെതിക്കും; കാരണം ഞാൻ പ്രവർത്തിക്കുന്ന ദിവസം അവർ നിങ്ങളുടെ കാൽക്കീഴിൽ വെണ്ണീർ ആയിരിക്കും.” ഇതു സർവശക്തനായ സർവേശ്വരന്റെ വചനം. എന്റെ ദാസനായ മോശയുടെ നിയമം-ഞാൻ ഹോരേബിൽവച്ച് അവനു നല്‌കിയ ചട്ടങ്ങളും വിധികളുംതന്നെ ഓർമിച്ചുകൊള്ളുവിൻ. സർവേശ്വരന്റെ ഭയജനകമായ മഹാദിനം വരുന്നതിനു മുമ്പ് ഞാൻ നിങ്ങളുടെ അടുക്കൽ ഏലിയാപ്രവാചകനെ അയയ്ക്കും.
മലാഖി 4:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളെല്ലാവരും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും ശിഖരവും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്‍റെ ചിറകുകളിൽ രോഗോപശാന്തിയോടുകൂടി ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ ചാരം ആയിരിക്കുകകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ ഹോരേബിൽവച്ച് എല്ലാ യിസ്രായേലിനുംവേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊള്ളുവിൻ. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പേ ഞാൻ നിങ്ങൾക്ക് ഏലീയാപ്രവാചകനെ അയക്കും.
മലാഖി 4:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകലദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും. ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാൻ ഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ. യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
മലാഖി 4:1-5 സമകാലിക മലയാളവിവർത്തനം (MCV)
“സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും. എന്നാൽ എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ തന്റെ ചിറകിൽ രോഗശാന്തിയുമായി ഉദിക്കും. നിങ്ങൾ തൊഴുത്തിൽനിന്ന് വരുന്ന കാളക്കിടാക്കളെപ്പോലെ തുള്ളിച്ചാടി പുറപ്പെട്ടുവരും. ഞാൻ പ്രവർത്തിക്കാനിരിക്കുന്ന ആ ദിവസത്തിൽ ദുഷ്ടരെ നിങ്ങൾ ചവിട്ടിമെതിക്കും. അവർ നിങ്ങളുടെ കാൽച്ചുവട്ടിൽ ചാരം ആയിരിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഹോരേബിൽവെച്ച് എല്ലാ ഇസ്രായേലിനുംവേണ്ടി ഞാൻ എന്റെ ദാസനായ മോശയ്ക്കു നൽകിയ ന്യായപ്രമാണവും ഉത്തരവുകളും നിയമങ്ങളും ഓർത്തുകൊള്ളുക. “യഹോവയുടെ മഹത്തും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പ്, ഞാൻ നിങ്ങൾക്കായി ഏലിയാപ്രവാചകനെ അയയ്ക്കും.