ലൂക്കൊസ് 15:1-2
ലൂക്കൊസ് 15:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾപ്പാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.
പങ്ക് വെക്കു
ലൂക്കൊസ് 15 വായിക്കുകലൂക്കൊസ് 15:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യേശുവിന്റെ പ്രഭാഷണം കേൾക്കുന്നതിനായി ചുങ്കം പിരിക്കുന്നവരും മതനിഷ്ഠയില്ലാത്തവരും അവിടുത്തെ അടുക്കൽ വന്നുകൊണ്ടിരുന്നു. “ഈ മനുഷ്യൻ മതനിഷ്ഠയില്ലാത്തവരെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവല്ലോ” എന്നു പറഞ്ഞുകൊണ്ട് പരീശന്മാരും മതപണ്ഡിതന്മാരും പിറുപിറുത്തു.
പങ്ക് വെക്കു
ലൂക്കൊസ് 15 വായിക്കുകലൂക്കൊസ് 15:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചുങ്കക്കാരും പാപികളും എല്ലാം അവന്റെ വചനം കേൾക്കുവാൻ അവന്റെ അടുക്കൽ വന്നു. ഇവൻ പാപികളെ സ്വീകരിക്കുകയും അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു എന്നു പരീശരും ശാസ്ത്രികളും പിറുപിറുത്തു.
പങ്ക് വെക്കു
ലൂക്കൊസ് 15 വായിക്കുക