വിലാപങ്ങൾ 3:1-9

വിലാപങ്ങൾ 3:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്. അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരേ തിരിക്കുന്നു. എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവൻ എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ട് അവൻ എന്റെ വഴി അടച്ച്, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുത്തെ ഉഗ്രകോപത്തിന്റെ ദണ്ഡനം സഹിച്ചവനാണു ഞാൻ, അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു. അവിടുത്തെ കരം ഇടവിടാതെ എന്റെമേൽ പതിക്കുന്നു. അവിടുന്നെന്റെ മാംസവും ത്വക്കും ജീർണിപ്പിച്ച് അസ്ഥികളെ തകർക്കുകയും ചെയ്തിരിക്കുന്നു. അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തുകടക്കാൻ കഴിയാത്തവിധം എന്റെ ചുറ്റും അവിടുന്നു മതിൽകെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു. സഹായത്തിനുവേണ്ടി ഞാൻ കരഞ്ഞു വിളിക്കുന്നെങ്കിലും എന്റെ പ്രാർഥന അവിടുന്നു കേൾക്കുന്നില്ല. അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്റെ വഴി കെട്ടിയടച്ചു. എന്റെ പാതകളെ ദുർഗമമാക്കി

വിലാപങ്ങൾ 3:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ അവന്‍റെ കോപത്തിന്‍റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു. അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്. അതേ, അവിടുത്തെ കരം എന്‍റെ നേരെ തിരിക്കുന്നു ഇടവിടാതെ എന്‍റെ നേരെ തിരിക്കുന്നു. എന്‍റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്‍റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു. പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്‍റെ പ്രാർത്ഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്‍റെ വഴി അടച്ച്, എന്‍റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു. അവൻ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു. അതേ, അവൻ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു. എന്റെ മാംസത്തെയും ത്വക്കിനെയും അവൻ ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു. അവൻ എന്റെ നേരെ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു. ശാശ്വതമൃതന്മാരെപ്പോലെ അവൻ എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു. പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു. ഞാൻ കൂകി നിലവിളിച്ചാലും അവൻ എന്റെ പ്രാർത്ഥന തടുത്തുകളയുന്നു. വെട്ടുകല്ലുകൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.

വിലാപങ്ങൾ 3:1-9 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ. അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി; അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ. എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു. കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു. പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു. രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു. സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു. അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.