യോശുവ 8:33
യോശുവ 8:33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപ്പേർ ഗെരിസീംപർവതത്തിന്റെ വശത്തും പാതിപ്പേർ ഏബാൽപർവതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്ന് യഹോവയുടെ ദാസനായ മോശെ മുമ്പേ കല്പിച്ചിരുന്നതുപോലെ തന്നെ.
യോശുവ 8:33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേൽജനം അവരുടെ നേതാക്കന്മാരോടും ഉദ്യോഗസ്ഥന്മാരോടും ന്യായപാലകരോടും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളോടും ഒരുമിച്ച് സർവേശ്വരന്റെ വാഗ്ദാനപെട്ടകം വഹിച്ചിരുന്ന ലേവ്യപുരോഹിതന്മാർക്ക് അഭിമുഖമായി പെട്ടകത്തിന്റെ ഇരുവശങ്ങളിലുമായി നിന്നു. അവരിൽ പകുതിപ്പേർ ഗെരിസീംപർവതത്തിന്റെ മുൻപിലും മറ്റുള്ളവർ ഏബാൽപർവതത്തിന്റെ മുമ്പിലും ആയിരുന്നു നിന്നത്. ഏതു വിധത്തിലാണ് ഇസ്രായേൽജനത്തെ അനുഗ്രഹിക്കേണ്ടതെന്നു സർവേശ്വരന്റെ ദാസനായ മോശ കല്പിച്ചിരുന്ന പ്രകാരം അനുഗ്രഹം സ്വീകരിക്കാനാണ് അവർ അങ്ങനെ നിന്നത്.
യോശുവ 8:33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപ്പെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീം പർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽ പർവ്വതത്തിന്റെ വശത്തും നിന്ന് യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ യിസ്രായേൽ ജനത്തെ അനുഗ്രഹിച്ചു.
യോശുവ 8:33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എല്ലായിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരു പോലെ പെട്ടകത്തിന്നു ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപേർ ഗെരിസീംപർവ്വതത്തിന്റെ വശത്തും പാതിപേർ ഏബാൽപർവ്വതത്തിന്റെ വശത്തും നിന്നു; അവർ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്നു യഹോവയുടെ ദാസനായ മോശെ മുമ്പെ കല്പിച്ചിരുന്നതുപോലെ തന്നേ.
യോശുവ 8:33 സമകാലിക മലയാളവിവർത്തനം (MCV)
എല്ലാ ഇസ്രായേല്യരും പ്രവാസിയും സ്വദേശിയും ഒരുപോലെ, അവരുടെ ഗോത്രത്തലവന്മാരോടും നേതാക്കന്മാരോടും ന്യായാധിപന്മാരോടുംകൂടി, യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന്റെ ഇരുവശങ്ങളിലുമായി, പേടകം വഹിച്ചിരുന്ന ലേവ്യരായ പുരോഹിതന്മാർക്കഭിമുഖമായി നിന്നിരുന്നു. പകുതിപേർ ഗെരിസീം പർവതത്തിന്റെ മുന്നിലും പകുതിപേർ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു; ഇസ്രായേൽജനത്തെ അനുഗ്രഹിക്കണമെന്നു യഹോവയുടെ ദാസനായ മോശ മുമ്പു കൽപ്പിച്ചിരുന്നതുപോലെതന്നെ.