യോനാ 2:1-10

യോനാ 2:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് യോനാ തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചു: “അതിദുഃഖത്തോടെ ഞാൻ സർവേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗർത്തത്തിൽനിന്നു ഞാൻ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്റെ ശബ്ദം കേട്ടു. അവിടുന്ന് എന്നെ കടലിന്റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്റെ അന്തർഭാഗത്തേക്കുതന്നെ; പ്രവാഹങ്ങൾ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്റെ മീതെ അയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരൻ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും? വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂർണമായി ഗ്രസിച്ചു; പർവതങ്ങൾ വേരുറപ്പിച്ച ആഴത്തിൽ ഞാൻ താണു; കടൽക്കള എന്നെ പൊതിഞ്ഞു. അഗാധതയിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്റെ ദൈവമായ സർവേശ്വരാ, അങ്ങെന്റെ ജീവനെ പാതാളത്തിൽനിന്നു കരകയറ്റി, എന്റെ ആത്മാവ് തളർന്നപ്പോൾ ഞാൻ സർവേശ്വരനെ ഓർത്തു. എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു; ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും; എന്നാൽ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.” സർവേശ്വരൻ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛർദിച്ചു.

പങ്ക് വെക്കു
യോനാ 2 വായിക്കുക

യോനാ 2:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യോനാ മത്സ്യത്തിന്റെ വയറ്റിൽവച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ: ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്ക് ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്ന് അയ്യംവിളിച്ചു; നീ എന്റെ നിലവിളി കേട്ടു. നീ എന്നെ സമുദ്രമധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി. നിന്റെ ദൃഷ്‍ടിയിൽനിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്റെ തലപ്പാവായിരുന്നു. ഞാൻ പർവതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്ക് അടച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു. എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്ത് എന്റെ പ്രാർഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി. മിഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു. ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു. എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കരയ്ക്കു ഛർദിച്ചുകളഞ്ഞു.

പങ്ക് വെക്കു
യോനാ 2 വായിക്കുക

യോനാ 2:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മത്സ്യത്തിന്റെ വയറ്റിൽ കിടന്നുകൊണ്ട് യോനാ തന്റെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചു: “അതിദുഃഖത്തോടെ ഞാൻ സർവേശ്വരനോടു നിലവിളിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളഗർത്തത്തിൽനിന്നു ഞാൻ കരഞ്ഞപേക്ഷിച്ചു; അവിടുന്ന് എന്റെ ശബ്ദം കേട്ടു. അവിടുന്ന് എന്നെ കടലിന്റെ ആഴത്തിലേക്കെറിഞ്ഞു; സമുദ്രത്തിന്റെ അന്തർഭാഗത്തേക്കുതന്നെ; പ്രവാഹങ്ങൾ എന്നെ ചുറ്റി; ഓളങ്ങളും തിരമാലകളും അവിടുന്ന് എന്റെ മീതെ അയച്ചു. അപ്പോൾ ഞാൻ പറഞ്ഞു: “സർവേശ്വരൻ എന്നെ പുറന്തള്ളിയിരിക്കുന്നു. ഇനി ഞാൻ അവിടുത്തെ വിശുദ്ധമന്ദിരത്തിലേക്ക് എങ്ങനെ നോക്കും? വെള്ളം എന്നെ ഞെരുക്കി; ആഴി എന്നെ പൂർണമായി ഗ്രസിച്ചു; പർവതങ്ങൾ വേരുറപ്പിച്ച ആഴത്തിൽ ഞാൻ താണു; കടൽക്കള എന്നെ പൊതിഞ്ഞു. അഗാധതയിലേക്ക് ഞാൻ ഇറങ്ങിച്ചെന്നു; ഭൂമി ഓടാമ്പലിട്ട് എന്നെ അടച്ചുപൂട്ടി. എന്റെ ദൈവമായ സർവേശ്വരാ, അങ്ങെന്റെ ജീവനെ പാതാളത്തിൽനിന്നു കരകയറ്റി, എന്റെ ആത്മാവ് തളർന്നപ്പോൾ ഞാൻ സർവേശ്വരനെ ഓർത്തു. എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു; ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും; എന്നാൽ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.” സർവേശ്വരൻ മത്സ്യത്തോടു കല്പിച്ചു: അതു യോനായെ കരയിലേക്കു ഛർദിച്ചു.

പങ്ക് വെക്കു
യോനാ 2 വായിക്കുക

യോനാ 2:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യോനാ മത്സ്യത്തിന്‍റെ വയറ്റിൽ കിടന്നുകൊണ്ട് തന്‍റെ ദൈവമായ യഹോവയോട് പ്രാർത്ഥിച്ചു: “ഞാൻ എന്‍റെ കഷ്ടത നിമിത്തം യഹോവയോട് നിലവിളിച്ചു. അവൻ എനിക്ക് ഉത്തരം അരുളി. ഞാൻ പാതാളത്തിന്‍റെ ഉദരത്തിൽ നിന്ന് കരഞ്ഞപേക്ഷിച്ചു; നീ എന്‍റെ നിലവിളി കേട്ടു. നീ എന്നെ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹങ്ങൾ എന്നെ ചുറ്റി; നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി. നിന്‍റെ ദൃഷ്ടി എന്നിൽ നിന്നു നീക്കിയിരിക്കുന്നു; എങ്കിലും ഞാൻ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. വെള്ളം എന്‍റെ പ്രാണനോളം എത്തി, ആഴി എന്നെ ചുറ്റി, കടൽപുല്ല് എന്‍റെ തലപ്പാവായിരുന്നു. ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കും അടെച്ചു. എങ്കിലും എന്‍റെ ദൈവമായ യഹോവേ, നീ എന്‍റെ പ്രാണനെ പാതാളത്തിൽ നിന്ന് കയറ്റിയിരിക്കുന്നു. എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ, ഞാൻ യഹോവയെ ഓർത്തു. എന്‍റെ പ്രാർത്ഥന വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി. മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു. ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.” അപ്പോൾ യഹോവ മത്സ്യത്തോടു കല്പിച്ചു. അത് യോനയെ കരയ്ക്ക് ഛർദ്ദിച്ചു.

പങ്ക് വെക്കു
യോനാ 2 വായിക്കുക

യോനാ 2:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യോനാ മത്സ്യത്തിന്റെ വയറ്റിൽവെച്ചു തന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിച്ചു പറഞ്ഞതെന്തെന്നാൽ: ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു. നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി. നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു. വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു. ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു. എന്റെ പ്രാണൻ എന്റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോൾ ഞാൻ യഹോവയെ ഓർത്തു എന്റെ പ്രാർത്ഥന നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്റെ അടുക്കൽ എത്തി. മിത്ഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു. ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു. എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു.

പങ്ക് വെക്കു
യോനാ 2 വായിക്കുക

യോനാ 2:1-10 സമകാലിക മലയാളവിവർത്തനം (MCV)

മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു. അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു. ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. വൻപ്രവാഹം എന്നെ വലയംചെയ്തു. അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും എന്റെ മുകളിലൂടെ കടന്നുപോയി. ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് എന്നെ ആട്ടിപ്പായിച്ചിരുന്നു; എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു. പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു. സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. എങ്കിലും, എന്റെ ദൈവമായ യഹോവേ, ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു. “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു. “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു. ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.” തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

പങ്ക് വെക്കു
യോനാ 2 വായിക്കുക