യോനാ 1:4-6

യോനാ 1:4-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പല്ക്കാർ ഭയപ്പെട്ട് ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിനു ഭാരം കുറയ്ക്കേണ്ടതിന് അവർ അതിലെ ചരക്ക് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനായോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു. കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്ന് അവനോട്: നീ ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.

പങ്ക് വെക്കു
യോനാ 1 വായിക്കുക

യോനാ 1:4-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ സർവേശ്വരൻ കടലിൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു. കടൽ ക്ഷോഭിച്ചു; കപ്പൽ തകർന്നുപോകുമെന്ന നിലയായി. കപ്പലിൽ ഉള്ളവർ പരിഭ്രാന്തരായി, ഓരോരുത്തരും താന്താങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാർഥിച്ചു. കേവുഭാരം കുറയ്‍ക്കാൻ കപ്പൽക്കാർ ചരക്കുകൾ കടലിലെറിഞ്ഞു. എന്നാൽ യോനാ ഈ സമയത്ത് കപ്പലിന്റെ അടിത്തട്ടിൽ സുഖമായി ഉറങ്ങുകയായിരുന്നു. കപ്പിത്താൻ അടുത്തുചെന്ന് യോനായെ ഉണർത്തി ചോദിച്ചു: “ഇതെന്ത്! ഈ സമയത്ത് കിടന്നുറങ്ങുകയോ? എഴുന്നേറ്റു നിങ്ങളുടെ ദൈവത്തെ വിളിച്ചു പ്രാർഥിക്കൂ. ഒരുവേള ദൈവം കനിവു തോന്നി നമ്മെ രക്ഷിച്ചാലോ.”

പങ്ക് വെക്കു
യോനാ 1 വായിക്കുക

യോനാ 1:4-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റു അടിപ്പിച്ചു; കപ്പൽ തകർന്നുപോകുവാൻ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോൾ ഉണ്ടായി. കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു; കപ്പലിന്നു ഭാരം കുറെക്കേണ്ടതിന്നു അവർ അതിലെ ചരക്കു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനയോ കപ്പലിന്റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു. കപ്പൽപ്രമാണി അവന്റെ അടുക്കൽ വന്നു അവനോടു: നീ ഉറങ്ങുന്നതു എന്തു? എഴുന്നേറ്റു നിന്റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിന്നു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.

പങ്ക് വെക്കു
യോനാ 1 വായിക്കുക

യോനാ 1:4-6 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി. പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു. കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”

പങ്ക് വെക്കു
യോനാ 1 വായിക്കുക