യോവേൽ 3:9-11
യോവേൽ 3:9-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ. നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകല ജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
യോവേൽ 3:9-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു ജനതകളുടെ ഇടയിൽ വിളംബരം ചെയ്യുക. യുദ്ധത്തിന് ഒരുങ്ങുവിൻ. വീരന്മാരെ ഉണർത്തുവിൻ. സകല യോദ്ധാക്കളും ചേർന്നുവരട്ടെ; നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും തീർപ്പിക്കുക. “ഞാനൊരു വീരയോദ്ധാവെന്ന്” ദുർബലൻപോലും പറയട്ടെ. ചുറ്റുമുള്ള ജനതകളേ, വേഗം വരുവിൻ; നിങ്ങൾ ഒരുമിച്ചു കൂടുവിൻ. സർവേശ്വരാ, അവിടുത്തെ യോദ്ധാക്കളെ അയച്ചാലും.
യോവേൽ 3:9-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ! വീരന്മാരെ ഉണർത്തുവിൻ! സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ. നിങ്ങളുടെ കലപ്പകളുടെ കൊഴുക്കളിൽ നിന്ന് വാളുകളും, വാക്കത്തികളിൽ നിന്ന് കുന്തങ്ങളും ഉണ്ടാക്കുവിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകലജനതകളുമേ, ബദ്ധപ്പെട്ടു കൂടിവരുവിൻ! യഹോവേ, അവിടേക്ക് നിന്റെ വീരന്മാരെ അയയ്ക്കണമേ.
യോവേൽ 3:9-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിൻ! വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ. നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ! ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ! യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.
യോവേൽ 3:9-11 സമകാലിക മലയാളവിവർത്തനം (MCV)
ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ. കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ. സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ.