ഇയ്യോബ് 8:6-8
ഇയ്യോബ് 8:6-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കുവേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണഫലം ഗ്രഹിച്ചുകൊൾക.
ഇയ്യോബ് 8:6-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ നിർമ്മലനും നീതിനിഷ്ഠനുമെങ്കിൽ, അവിടുന്നു നിനക്കുവേണ്ടി നിശ്ചയമായും പ്രവർത്തിക്കും. നീ അർഹിക്കുംവിധം നിന്റെ ഭവനം പുനഃസ്ഥാപിക്കും നിന്റെ ആരംഭം എളിയതായിരുന്നാലും വരുംദിനങ്ങൾ അതിമഹത്തായിരിക്കും. കഴിഞ്ഞ തലമുറകളോടു ചോദിക്കുക; പൂർവപിതാക്കളുടെ അനുഭവം നോക്കി പഠിച്ചുകൊള്ളുക.
ഇയ്യോബ് 8:6-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവിടുന്ന് ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. “നീ പണ്ടത്തെ തലമുറയോട് ചോദിക്കുക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊള്ളുക.
ഇയ്യോബ് 8:6-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക.
ഇയ്യോബ് 8:6-8 സമകാലിക മലയാളവിവർത്തനം (MCV)
നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും. നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും. “മുൻ തലമുറകളോടു ചോദിക്കുക; അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക.