ഇയ്യോബ് 41:1-11
ഇയ്യോബ് 41:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ? അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? അതു നിന്നോട് ഏറിയ യാചന കഴിക്കുമോ? സാവധാനവാക്ക് നിന്നോടു പറയുമോ? അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ? പക്ഷിയോട് എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ? മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ? നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ചു ചാട്ടുളിയും തറയ്ക്കാമോ? അതിനെ ഒന്ന് തൊടുക; പോർ തിട്ടം എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിന് തുനികയില്ല. അവന്റെ ആശയ്ക്കു ഭംഗം വരുന്നു; അതിനെ കാണുമ്പോൾതന്നെ അവൻ വീണുപോകുമല്ലോ. അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തു നില്ക്കുന്നവൻ ആർ? ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻകീഴെയുള്ളതൊക്കെയും എൻറേതല്ലയോ?
ഇയ്യോബ് 41:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിനക്ക് ലിവ്യാഥാനെ ചൂണ്ടയിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ട് ബന്ധിക്കാമോ? അതിന്റെ മൂക്കിൽ കയറിടാമോ? അതിന്റെ താടിയെല്ലിൽ കൊളുത്തു കടത്താമോ? അതു നിന്റെ മുമ്പിൽ യാചന നിരത്തുമോ? അതു നിന്നോടു കെഞ്ചിപ്പറയുമോ? എക്കാലവും നിനക്കു ദാസ്യം വഹിക്കാമെന്ന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ? ഒരു കിളിയോടെന്നവിധം നിനക്ക് അതിനോടു കളിക്കാമോ? നിന്റെ ദാസിമാർക്കുവേണ്ടി, അതിനെ പിടിച്ചു കെട്ടിയിടുമോ? വ്യാപാരികൾ അതിനു വിലപേശുമോ? കച്ചവടക്കാർക്ക് അതിനെ പകുത്തു വില്‌ക്കുമോ? അതിന്റെ തൊലി നിറയെ ചാട്ടുളിയും തലയിൽ മുപ്പല്ലിയും തറയ്‍ക്കാമോ? അതിനെ ഒന്നു തൊട്ടാൽ എന്തൊരു പോരായിരിക്കുമെന്ന് ഓർത്തുനോക്കൂ; പിന്നെ നീ അതിനു തുനിയുകയില്ല. നോക്കൂ; അതിനെ കീഴ്പെടുത്താമെന്ന ആശ ആർക്കും വേണ്ട; ഒന്നേ നോക്കൂ; അതോടെ നോക്കുന്നവൻ നിലംപതിക്കും. അതിനെ പ്രകോപിപ്പിക്കാൻ തക്ക ശൗര്യം ആർക്കും ഇല്ല. എങ്കിൽ പിന്നെ എന്നെ നേരിടാൻ ആർക്കു കഴിയും? ഞാൻ മടക്കിക്കൊടുക്കാൻ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ? ആകാശത്തിൻകീഴുള്ള സമസ്തവും എൻറേതല്ലേ?
ഇയ്യോബ് 41:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ? അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്ത് കടത്താമോ? അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോടു പറയുമോ? അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ? പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്‍റെ കുമാരിമാർക്കായി കെട്ടിയിടുമോ? മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ? നിനക്കു അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ? അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല. അവന്‍റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ. അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്‍? ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്‍റെതല്ലയോ?
ഇയ്യോബ് 41:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാക്കു കയറുകൊണ്ടു അമർത്താമോ? അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ? അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ? പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ? മീൻപിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ? നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ? അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല. അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണുപോകുമല്ലോ. അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ? ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ?
ഇയ്യോബ് 41:1-11 സമകാലിക മലയാളവിവർത്തനം (MCV)
“നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ? അഥവാ, കയറുകൊണ്ട് അതിന്റെ നാക്ക് നിനക്കു ബന്ധിക്കാമോ? അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ? അതിന്റെ താടിയെല്ലിൽ ഒരു കൊളുത്ത് കുത്തിയിറക്കാൻ പറ്റുമോ? അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ? അതു സൗമ്യമായി നിന്നോടു സംസാരിക്കുമോ? അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ? ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ? അഥവാ, നിന്റെ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിന് അതിനെ കെട്ടിയിടാമോ? വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ? കച്ചവടക്കാർ അതിനെ പങ്കിട്ടെടുക്കുമോ? അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ? അഥവാ, അതിന്റെ തലയിൽ മത്സ്യവേധത്തിനുള്ള കുന്തം തറയ്ക്കാമോ? അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ, ആ മൽപ്പിടുത്തം നീ എന്നെന്നും ഓർക്കുകയും പിന്നീടൊരിക്കലും അതിനു തുനിയുകയുമില്ല! അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം; അതിന്റെ കാഴ്ചയിൽത്തന്നെ നീ വീണുപോകുമല്ലോ. അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല; അങ്ങനെയെങ്കിൽ എന്റെമുമ്പിൽ നിൽക്കാവുന്നവൻ ആര്? ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ? ആകാശത്തിൻകീഴിലുള്ള സകലതും എനിക്കു സ്വന്തം.