ഇയ്യോബ് 27:4-6
ഇയ്യോബ് 27:4-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല. നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല. എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
ഇയ്യോബ് 27:4-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ അസത്യം സംസാരിക്കുകയില്ല; ഞാൻ വഞ്ചന ഉച്ചരിക്കുകയില്ല. നിങ്ങൾ പറയുന്നതു ശരിയാണെന്ന് ഒരിക്കലും ഞാൻ സമ്മതിക്കുകയില്ല. മരണംവരെ ഞാൻ നിഷ്കളങ്കത ഉപേക്ഷിക്കുകയില്ല. ഞാൻ നീതിനിഷ്ഠ കൈവിടുകയില്ല. ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും മനഃസാക്ഷി എന്നെ കുറ്റപ്പെടുത്തുകയില്ല.
ഇയ്യോബ് 27:4-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ അധരം നീതികേട് സംസാരിക്കുകയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ ആയുസ്സിന്റെ ഒരു ദിവസത്തെക്കുറിച്ചും ആക്ഷേപിക്കുന്നില്ല.
ഇയ്യോബ് 27:4-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല. നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല. എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
ഇയ്യോബ് 27:4-6 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല. നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല. എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.