ഇയ്യോബ് 22:26-28
ഇയ്യോബ് 22:26-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്നു നീ സർവശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
ഇയ്യോബ് 22:26-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ സർവശക്തനിൽ ആനന്ദംകൊള്ളും; നീ ദൈവത്തിങ്കലേക്കു മുഖം ഉയർത്തും. നീ അവിടുത്തോടു പ്രാർഥിക്കും; അവിടുന്നു നിന്റെ പ്രാർഥന കേൾക്കും. നിന്റെ നേർച്ചകൾ നീ നിറവേറ്റും. നിന്റെ നിശ്ചയങ്ങൾ നടക്കും. നിന്റെ വഴികൾ പ്രകാശമാനമാകും.
ഇയ്യോബ് 22:26-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും. നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
ഇയ്യോബ് 22:26-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
ഇയ്യോബ് 22:26-28 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും. നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും. നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.