ഇയ്യോബ് 22:21-27
ഇയ്യോബ് 22:21-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. സർവശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. നിന്റെ പൊന്ന് പൊടിയിലും ഓഫീർ തങ്കം തോട്ടിലെ കല്ലിന്നിടയിലും ഇട്ടുകളക. അപ്പോൾ സർവശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും.
ഇയ്യോബ് 22:21-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തോടു രമ്യതപ്പെട്ടു സമാധാനമായിരിക്കുക; എന്നാൽ താങ്കൾക്കു നന്മ വരും. അവിടുത്തെ പ്രബോധനം സ്വീകരിക്കുക; അവിടുത്തെ വചനം ഉൾക്കൊള്ളുക. സർവശക്തനായ ദൈവത്തിങ്കലേക്ക് തിരിഞ്ഞ് സ്വയം വിനയപ്പെട്ടാൽ, നിന്റെ ഭവനത്തിൽനിന്ന് അനീതി തുടച്ചുനീക്കിയാൽ നിന്റെ സ്വർണത്തെ പൂഴിയിലും ഓഫീർതങ്കത്തെ നദീതടത്തിലെ പാറക്കല്ലുകൾക്കിടയിലും എറിഞ്ഞുകളഞ്ഞാൽ, സർവശക്തനെ നിന്റെ സ്വർണവും വിലയേറിയ വെള്ളിയും ആയി കണക്കാക്കിയാൽ, നീ സർവശക്തനിൽ ആനന്ദംകൊള്ളും; നീ ദൈവത്തിങ്കലേക്കു മുഖം ഉയർത്തും. നീ അവിടുത്തോടു പ്രാർഥിക്കും; അവിടുന്നു നിന്റെ പ്രാർഥന കേൾക്കും. നിന്റെ നേർച്ചകൾ നീ നിറവേറ്റും.
ഇയ്യോബ് 22:21-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്കു നന്മവരും. അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്‍റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും. നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക. അപ്പോൾ സർവ്വശക്തൻ നിനക്കു പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും. “അന്നു നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്‍റെ മുഖം ഉയർത്തും. നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്‍റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.
ഇയ്യോബ് 22:21-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും. നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും.
ഇയ്യോബ് 22:21-27 സമകാലിക മലയാളവിവർത്തനം (MCV)
“ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും. അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക. സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ, സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും. അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും. നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.