ഇയ്യോബ് 12:7-8 - Compare All Versions

ഇയ്യോബ് 12:7-8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും. അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.

പങ്ക് വെക്കു
ഇയ്യോബ് 12 MALOVBSI

ഇയ്യോബ് 12:7-8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

എന്നാൽ മൃഗങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ പഠിപ്പിക്കും. ആകാശത്തിലെ പക്ഷികളോടു ചോദിക്കൂ; അവ നിങ്ങൾക്കു പറഞ്ഞുതരും. ഭൂമിയിലെ സസ്യജാലങ്ങളോടു ചോദിക്കൂ; അവ നിങ്ങളെ ഉപദേശിക്കും. സമുദ്രത്തിലെ മത്സ്യങ്ങളും നിങ്ങളോടു വിവരിക്കും

പങ്ക് വെക്കു
ഇയ്യോബ് 12 MALCLBSI

ഇയ്യോബ് 12:7-8 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

“മൃഗങ്ങളോട് ചോദിക്കുക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോട് ചോദിക്കുക; അവ പറഞ്ഞുതരും; അല്ല, ഭൂമിയോട് സംഭാഷിക്കുക; അത് നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോട് വിവരിക്കും.

പങ്ക് വെക്കു
ഇയ്യോബ് 12 IRVMAL

ഇയ്യോബ് 12:7-8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.

ഇയ്യോബ് 12:7-8 MCV (സമകാലിക മലയാളവിവർത്തനം)

“എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും; നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.

പങ്ക് വെക്കു
ഇയ്യോബ് 12 MCV