യിരെമ്യാവ് 5:7
യിരെമ്യാവ് 5:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്നോടു ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്ത് അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
യിരെമ്യാവ് 5:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എങ്ങനെ നിന്നോടു ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചിരിക്കുന്നു; ദൈവമല്ലാത്തവയുടെ പേരു പറഞ്ഞ് അവർ ആണയിടുന്നു; ഞാൻ അവർക്കു നിറയെ ആഹാരം നല്കിയെങ്കിലും അവർ വ്യഭിചരിച്ചു; വേശ്യാഗൃഹങ്ങളിലേക്ക് അവർ കൂട്ടംകൂട്ടമായി നീങ്ങി.
യിരെമ്യാവ് 5:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ നിന്നോട് ക്ഷമിക്കുന്നത് എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച്, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തുതന്നെ അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
യിരെമ്യാവ് 5:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാൻ അവരെ പോഷിപ്പിച്ച സമയത്തു അവർ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.
യിരെമ്യാവ് 5:7 സമകാലിക മലയാളവിവർത്തനം (MCV)
“ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു. ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.