യിരെമ്യാവ് 48:10-11

യിരെമ്യാവ് 48:10-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ വേലയിൽ അലസത കാട്ടുന്നവൻ ശപിക്കപ്പെട്ടവൻ; രക്തം ചൊരിയാതെ വാൾ സൂക്ഷിച്ചുവയ്‍ക്കുന്നവനും ശപിക്കപ്പെട്ടവൻ. മോവാബ് ബാല്യം മുതൽ സുരക്ഷിതമായിരുന്നു; അവൻ പ്രവാസത്തിലേക്കു പോയിട്ടില്ല, മട്ട് അടിയാൻ വച്ച വീഞ്ഞുപോലെ ആയിരുന്നു മോവാബ്. ഒരു പാത്രത്തിൽ നിന്നു മറ്റൊരു പാത്രത്തിലേക്ക് അതു പകർന്നിട്ടില്ല. അതിന്റെ രുചിക്കോ മണത്തിനോ മാറ്റം വന്നിട്ടില്ല. വീഞ്ഞ് ഊറ്റി എടുക്കുന്നവരുടെ കൈയിൽ ഞാൻ മോവാബിനെ ഏല്പിക്കും. അവർ അവനെ ഊറ്റിക്കളയും. മോവാബിന്റെ ഭരണികൾ ശൂന്യമാക്കും. അവന്റെ പാത്രങ്ങൾ ഉടച്ചുകളയും.