യിരെമ്യാവ് 2:20-22
യിരെമ്യാവ് 2:20-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പണ്ടു തന്നെ നീ നുകം തകർത്തു നിന്റെ കയറ് പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു. ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായിത്തന്നെ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ? നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
യിരെമ്യാവ് 2:20-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നിന്റെ കഴുത്തിൽവച്ച നുകം വളരെ മുമ്പുതന്നെ നീ തകർത്തു; നിന്റെ കയറു പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു നീ പറഞ്ഞു; എന്നിട്ട് ഓരോ കുന്നിന്റെ മുകളിലും, ഓരോ പച്ചമരത്തിന്റെ ചുവട്ടിലും നീ വേശ്യാവൃത്തി നടത്തി. തിരഞ്ഞെടുക്കപ്പെട്ട മുന്തിരിവള്ളിയായി ഞാൻ നിന്നെ നട്ടു; പിന്നെ എങ്ങനെ നീ ദുഷിച്ച് കാട്ടുമുന്തിരിവള്ളി ആയിത്തീർന്നു. എത്ര വളരെ കാരവും സോപ്പുംകൊണ്ടു കഴുകിയാലും നിന്റെ പാപക്കറ എന്റെ മുമ്പിൽനിന്നു മായുകയില്ല എന്നു ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു.
യിരെമ്യാവ് 2:20-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പണ്ടുതന്നെ നീ നുകം തകർത്ത് നിന്റെ കയറു പൊട്ടിച്ചു: ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ എല്ലാം നീ വേശ്യയായി കിടന്നു. ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നെ നട്ടിരിക്കുമ്പോൾ, നീ എനിക്ക് കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീർന്നത് എങ്ങനെ? ധാരാളം കാരവും സോപ്പും കൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു” എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരെമ്യാവ് 2:20-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പണ്ടു തന്നേ നീ നുകം തകർത്തു നിന്റെ കയറു പൊട്ടിച്ചു: ഞാൻ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയർന്ന കുന്നിന്മേൽ ഒക്കെയും പച്ചയായ വൃക്ഷത്തിൻ കീഴൊക്കെയും നീ വേശ്യയായി കിടന്നു. ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായി തന്നേ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായ്തീർന്നതു എങ്ങനെ? നീ ധാരാളം ചവർക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരെമ്യാവ് 2:20-22 സമകാലിക മലയാളവിവർത്തനം (MCV)
“പണ്ടേതന്നെ നീ നിന്റെ നുകം തകർത്ത് നിന്റെ ബന്ധനങ്ങൾ പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അങ്ങയെ സേവിക്കുകയില്ല!’ എന്നു നീ പറഞ്ഞു. അപ്പോൾത്തന്നെ എല്ലാ ഉയർന്ന മലയിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും നീ ഒരു വേശ്യയായി കിടന്നു. ഞാൻ നിന്നെ വിശിഷ്ടമായൊരു മുന്തിരിവള്ളിയായി, ഒരു നല്ല തൈയായിത്തന്നെ നട്ടിരുന്നു. നീ ഒരു കാട്ടുമുന്തിരിയായി അധഃപതിച്ച് എനിക്കെതിരേ തിരിഞ്ഞതെങ്ങനെ? കാരംകൊണ്ടു കഴുകിയാലും ധാരാളം സോപ്പുകൊണ്ടു കഴുകിയാലും നിന്റെ അകൃത്യത്തിന്റെ കറ എന്റെ മുമ്പിൽത്തന്നെ അവശേഷിക്കും,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.