ന്യായാധിപന്മാർ 5:6-7
ന്യായാധിപന്മാർ 5:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു. ദെബോറായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു.
ന്യായാധിപന്മാർ 5:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനാത്തിന്റെ പുത്രനായ ശംഗറിന്റെ കാലത്ത്; യായേലിന്റെ നാളുകളിൽ, വ്യാപാരസംഘങ്ങളുടെ പോക്ക് നിലച്ചു; യാത്രക്കാർ ഊടുവഴികൾ തേടി. കൃഷീവലർ ഇല്ലാതെയായി; ദെബോരാ എഴുന്നേല്ക്കും വരെ, ഇസ്രായേലിന്റെ മാതാവായി എഴുന്നേല്ക്കും വരെ.
ന്യായാധിപന്മാർ 5:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും തീർത്ഥാടക സംഘങ്ങൾ ശൂന്യമായി. വഴിപോക്കർ ചെറു വഴികളിൽ നടന്നു. ദെബോരായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
ന്യായാധിപന്മാർ 5:6-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു. ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
ന്യായാധിപന്മാർ 5:6-7 സമകാലിക മലയാളവിവർത്തനം (MCV)
“അനാത്തിൻ പുത്രൻ ശംഗരിൻനാളിലും യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു. ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.