ന്യായാധിപന്മാർ 1:29-30
ന്യായാധിപന്മാർ 1:29-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്ന് അവരുടെ ഇടയിൽ പാർത്തു.
ന്യായാധിപന്മാർ 1:29-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഫ്രയീംഗോത്രക്കാർ, ഗേസെരിൽ പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളഞ്ഞില്ല. കനാന്യർ ഗേസെരിൽ അവരുടെ കൂടെ പാർത്തു. സെബൂലൂൻഗോത്രക്കാർ, കിത്രോനിലും നഹലോലിലും പാർത്തിരുന്ന കനാന്യരെ ഓടിച്ചുകളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
ന്യായാധിപന്മാർ 1:29-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഗേസെരിൽ പാർത്തിരുന്ന കനാന്യരെ എഫ്രയീമും നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ സെബൂലൂനും നീക്കിക്കളഞ്ഞില്ല; അങ്ങനെ കനാന്യർ കഠിനവേല ചെയ്തു അവരുടെ ഇടയിൽ പാർത്തു.
ന്യായാധിപന്മാർ 1:29-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എഫ്രയീം ഗേസെരിൽ പാർത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഗേസെരിൽ അവരുടെ ഇടയിൽ പാർത്തു. സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.
ന്യായാധിപന്മാർ 1:29-30 സമകാലിക മലയാളവിവർത്തനം (MCV)
എഫ്രയീംഗോത്രം ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെയും നീക്കിക്കളഞ്ഞില്ല; കനാന്യർ അവിടെ അവരുടെയിടയിൽ താമസിച്ചു. സെബൂലൂൻഗോത്രം കിത്രോനിലും നഹലോലിലും താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; അവർ സെബൂലൂൻഗോത്രത്തിന് അടിമവേലചെയ്ത് അവരുടെയിടയിൽ താമസിച്ചു.