യെശയ്യാവ് 59:14-15
യെശയ്യാവ് 59:14-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടപ്പാൻ കഴിയുന്നതുമില്ല. സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്ക നിമിത്തം അവന് അനിഷ്ടം തോന്നുന്നു.
യെശയ്യാവ് 59:14-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതി പുറന്തള്ളപ്പെടുന്നു. ന്യായം അകറ്റപ്പെട്ടിരിക്കുന്നു. സത്യത്തിന് ഇവിടെ പ്രവേശനമില്ല. സത്യം എങ്ങും ഇല്ലാതെയായിരിക്കുന്നു. തിന്മ വിട്ടകലുന്നവൻ വേട്ടയാടപ്പെടുന്നു. അവിടുന്ന് അതു കണ്ടിരിക്കുന്നു. നീതിയുടെ അഭാവത്തിൽ അവിടുന്ന് അസുന്തഷ്ടനായിരിക്കുന്നു.
യെശയ്യാവ് 59:14-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടക്കുവാൻ കഴിയുന്നതുമില്ല. സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു
യെശയ്യാവ് 59:14-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല. സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവൻ കവർച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്കനിമിത്തം അവന്നു അനിഷ്ടം തോന്നുന്നു.