യെശയ്യാവ് 59:12-13
യെശയ്യാവ് 59:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭം ധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.
യെശയ്യാവ് 59:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ദൃഷ്ടിയിൽ ഞങ്ങളുടെ അതിക്രമം വളരെയാണ്. ഞങ്ങളുടെ പാപം ഞങ്ങൾക്കെതിരെ സാക്ഷ്യം പറയുന്നു. ഞങ്ങളുടെ അതിക്രമം ഞങ്ങളുടെ കൂടെയുണ്ട്. ഞങ്ങളുടെ അകൃത്യം ഞങ്ങൾക്കറിയാം. ഞങ്ങൾ തിന്മ പ്രവർത്തിച്ച് സർവേശ്വരനെ നിഷേധിക്കുന്നു. നമ്മുടെ ദൈവത്തെ പിന്തുടരുന്നതിൽനിന്നു വ്യതിചലിക്കുന്നു. മർദനവും എതിർപ്പും പ്രസംഗിക്കുന്നു. ഹൃദയത്തിൽ രൂപംകൊള്ളുന്ന വ്യാജവചനങ്ങൾ ഉച്ചരിക്കുന്നു.
യെശയ്യാവ് 59:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.
യെശയ്യാവ് 59:12-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങളുടെ അതിക്രമങ്ങൾ നിന്റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങൾക്കു ബോദ്ധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങൾ അറിയുന്നു. അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗർഭംധരിച്ചു ഹൃദയത്തിൽനിന്നു ഉച്ചരിക്കുക എന്നിവ തന്നേ.
യെശയ്യാവ് 59:12-13 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു: യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും, ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു, കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു, ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു.