യെശയ്യാവ് 55:13 - Compare All Versions
യെശയ്യാവ് 55:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; പറക്കാരയ്ക്കു പകരം കൊഴുന്തു മുളയ്ക്കും; അതു യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.
യെശയ്യാവ് 55:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മുൾച്ചെടിക്കു പകരം സരളമരവും പറക്കാരയ്ക്കു പകരം സുഗന്ധിയും മുളച്ചുവരും. അതു സർവേശ്വരന് ഒരു സ്മാരകമായിരിക്കും; ഒരിക്കലും നശിപ്പിക്കപ്പെടാത്ത ശാശ്വതമായ അടയാളം.
യെശയ്യാവ് 55:13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; മുൾച്ചെടിക്കു പകരം കൊഴുന്തു മുളയ്ക്കും; അത് യഹോവയ്ക്ക് ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായ ഒരു അടയാളമായും ഇരിക്കും.”
യെശയ്യാവ് 55:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്തു മുളെക്കും; അതു യഹോവെക്കു ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.
യെശയ്യാവ് 55:13 MCV (സമകാലിക മലയാളവിവർത്തനം)
മുള്ളിനുപകരം സരളമരവും പറക്കാരയ്ക്കു പകരം കൊഴുന്തുമരവും വളരും. അത് യഹോവയ്ക്ക് ഒരു പ്രശസ്തിയായും എന്നും നിലനിൽക്കുന്ന ശാശ്വതമായ ഒരു ചിഹ്നമായും തീരും.”