യെശയ്യാവ് 49:26
യെശയ്യാവ് 49:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.
യെശയ്യാവ് 49:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്നെ മർദിക്കുന്നവർ അന്യോന്യം കടിച്ചുതിന്നാൻ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവർ രക്തം കുടിച്ചു മത്തരാകും. അപ്പോൾ ഞാനാകുന്നു നിന്റെ രക്ഷകനും വിമോചകനും യാക്കോബിന്റെ ബലവാനായ ദൈവവും എന്നു സർവമനുഷ്യരും അറിയും.
യെശയ്യാവ് 49:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”
യെശയ്യാവ് 49:26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
യെശയ്യാവ് 49:26 സമകാലിക മലയാളവിവർത്തനം (MCV)
നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”