യെശയ്യാവ് 49:24-26

യെശയ്യാവ് 49:24-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.

യെശയ്യാവ് 49:24-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തിൽനിന്നു തടവുകാരെ മോചിപ്പിക്കാമോ? തീർച്ചയായും കഴിയും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കുകയും നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ പിടിയിൽനിന്നു തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്തെന്നാൽ നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും. നിന്റെ മക്കളെ ഞാൻ രക്ഷിക്കയും ചെയ്യും. നിന്നെ മർദിക്കുന്നവർ അന്യോന്യം കടിച്ചുതിന്നാൻ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവർ രക്തം കുടിച്ചു മത്തരാകും. അപ്പോൾ ഞാനാകുന്നു നിന്റെ രക്ഷകനും വിമോചകനും യാക്കോബിന്റെ ബലവാനായ ദൈവവും എന്നു സർവമനുഷ്യരും അറിയും.

യെശയ്യാവ് 49:24-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? അല്ല, സ്വേച്ഛാധിപതിയിൽനിന്ന് ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; നിന്നോട് പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കുകയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവർക്ക് ലഹരിപിടിക്കും; യഹോവയായ ഞാൻ നിന്‍റെ രക്ഷിതാവും യാക്കോബിന്‍റെ വീരൻ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലമനുഷ്യരും അറിയും.”

യെശയ്യാവ് 49:24-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും. നിന്നെ ഞെരുക്കുന്നവരെ ഞാൻ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവർക്കു ലഹരി പിടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരൻ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.

യെശയ്യാവ് 49:24-26 സമകാലിക മലയാളവിവർത്തനം (MCV)

യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ? എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും. നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”