യെശയ്യാവ് 46:9-10
യെശയ്യാവ് 46:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പണ്ടുള്ള പൂർവകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നെ അവസാനവും പൂർവകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാൻ പറയുന്നു.
യെശയ്യാവ് 46:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പഴയകാര്യങ്ങൾ ഓർക്കുവിൻ; കാരണം ഞാനാണു ദൈവം; മറ്റൊരു ദൈവവുമില്ല. ഞാനാണു ദൈവം; എന്നെപ്പോലെ മറ്റാരുമില്ല. ആദിമുതൽ ഞാൻ അന്ത്യം വെളിപ്പെടുത്തി; പുരാതനകാലം മുതൽ സംഭവിക്കാനിരിക്കുന്നവ വെളിപ്പെടുത്തി. ഞാൻ അരുളിച്ചെയ്തു: “എന്റെ ഉപദേശങ്ങൾ നിലനില്ക്കും; എന്റെ ലക്ഷ്യങ്ങളെല്ലാം ഞാൻ പൂർത്തീകരിക്കും.”
യെശയ്യാവ് 46:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊള്ളുവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിൽതന്നെ അവസാനവും പൂർവ്വകാലത്തുതന്നെ മേലാൽ സംഭവിക്കുവാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; ‘എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താത്പര്യമെല്ലാം അനുഷ്ഠിക്കും’ എന്നു ഞാൻ പറയുന്നു.
യെശയ്യാവ് 46:9-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പണ്ടുള്ള പൂർവ്വകാര്യങ്ങളെ ഓർത്തുകൊൾവിൻ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ടിക്കും എന്നു ഞാൻ പറയുന്നു.
യെശയ്യാവ് 46:9-10 സമകാലിക മലയാളവിവർത്തനം (MCV)
കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല; ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല. ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു, പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും. അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും, എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’