യെശയ്യാവ് 46:7
യെശയ്യാവ് 46:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
യെശയ്യാവ് 46:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അതിനെ തോളിലെടുത്തുകൊണ്ടുപോയി യഥാസ്ഥാനത്ത് ഉറപ്പിക്കുന്നു; അത് അവിടെ നില്ക്കുന്നു; അത് അതിന്റെ സ്ഥാനത്തുനിന്നു മാറുന്നില്ല; ആരെങ്കിലും അതിനോടു നിലവിളിച്ചാൽ ഉത്തരമരുളുകയോ ക്ലേശങ്ങളിൽനിന്ന് അവരെ രക്ഷിക്കുകയോ ചെയ്യുന്നില്ല.
യെശയ്യാവ് 46:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അത് തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോട് നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
യെശയ്യാവ് 46:7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ അതിനെ തോളിൽ എടുത്തുകൊണ്ടു പോയി അതിന്റെ സ്ഥലത്തു നിർത്തുന്നു; അതു തന്റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അതു ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.
യെശയ്യാവ് 46:7 സമകാലിക മലയാളവിവർത്തനം (MCV)
അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു; അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു. ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല. ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല. അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല.