യെശയ്യാവ് 36:1-2
യെശയ്യാവ് 36:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. അന്ന് അശ്ശൂർരാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
യെശയ്യാവ് 36:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹിസ്കിയാരാജാവിന്റെ വാഴ്ചയുടെ പതിനാലാം വർഷം അസ്സീറിയാരാജാവായ സെൻഹേരീബ് യെഹൂദായിലെ കോട്ട കെട്ടി സുരക്ഷിതമാക്കിയ എല്ലാ നഗരങ്ങളും ആക്രമിച്ചു കീഴടക്കി. അസ്സീറിയാരാജാവ് ലാഖീശിൽനിന്ന് ഒരു വലിയ സൈന്യത്തോടു കൂടി രബ്-ശാക്കേയെ യെരൂശലേമിൽ ഹിസ്കിയാരാജാവിന്റെ നേർക്കയച്ചു. അയാൾ അലക്കുകാരന്റെ നിലത്തിലേക്കുള്ള പെരുവഴിയിൽ മുകൾഭാഗത്തെ കുളത്തിലേക്കുള്ള ചാലിനരികെ നിലയുറപ്പിച്ചു.
യെശയ്യാവ് 36:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഹിസ്കീയാരാജാവിന്റെ പതിനാലാം വർഷം, അശ്ശൂർ രാജാവായ സൻഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരെ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു. അന്നു അശ്ശൂർ രാജാവ് സേനാധിപതി ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടി അയച്ചു; അവൻ അലക്കുകാരന്റെ വയലിലേക്കുള്ള പ്രധാനപാതക്കരികിലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികിൽ നിന്നു.
യെശയ്യാവ് 36:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഹിസ്കീയാരാജാവിന്റെ പതിന്നാലാം ആണ്ടിൽ, അശ്ശൂർരാജാവായ സൻഹേരീബ് യെഹൂദയിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടേയും നേരെ പുറപ്പെട്ടുവന്നു അവയെ പിടിച്ചു. അന്നു അശ്ശൂർരാജാവു രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവൻ അലക്കുകാരന്റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്റെ കല്പാത്തിക്കരികെ നിന്നു.
യെശയ്യാവ് 36:1-2 സമകാലിക മലയാളവിവർത്തനം (MCV)
ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി. അപ്പോൾ അശ്ശൂർരാജാവ് തന്റെ യുദ്ധക്കളത്തിലെ അധിപനെ ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. ആ സൈന്യാധിപൻ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു.