ഉള്ളടക്കത്തിലേക്ക് പോകുക

ഹോശേയ 7:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹോശേയ 7:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.

ഹോശേയ 7 MALOVBSI

ഹോശേയ 7:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ എല്ലാവരും വ്യഭിചാരികളാണ്. അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. കുഴച്ചമാവു പുളിച്ചുപൊങ്ങി പാകമാകുന്നതുവരെ അടുപ്പിലെ തീ ആളിക്കത്തിക്കുകയില്ലല്ലോ.

ഹോശേയ 7 MALCLBSI

ഹോശേയ 7:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അവർ നീറിക്കത്തുന്ന അടുപ്പുപോലെ ആകുന്നു. മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ ആളികത്തിക്കാതിരിക്കുന്നതുപോലെ.

ഹോശേയ 7 മലയാളം

ഹോശേയ 7:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.

ഹോശേയ 7 വേദപുസ്തകം

ഹോശേയ 7:4 MCV (സമകാലിക മലയാളവിവർത്തനം)

അവർ എല്ലാവരും വ്യഭിചാരികൾ, മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത അടുപ്പുപോലെ അവർ ജ്വലിക്കുന്നു.

ഹോശേയ 7 MCV