ഹോശേയ 7:14
ഹോശേയ 7:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ ഹൃദയപൂർവം എന്നോടു നിലവിളിക്കാതെ കിടക്കയിൽവച്ച് മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.
ഹോശേയ 7:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ ഹൃദയപൂർവം എന്നോട് അപേക്ഷിക്കുന്നില്ല. അവർ കിടക്കയിൽ വീണ് അലമുറയിടുന്നു. ധാന്യത്തിനും വീഞ്ഞിനുംവേണ്ടി അവർ സ്വയം മുറിവേല്പിക്കുന്നു. അവർ എന്നോടു മത്സരിക്കുന്നു.
ഹോശേയ 7:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു.
ഹോശേയ 7:14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവർ ഹൃദയപൂർവ്വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവെച്ചു മുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോടു മത്സരിക്കുന്നു.
ഹോശേയ 7:14 സമകാലിക മലയാളവിവർത്തനം (MCV)
അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല, പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു. അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു, അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു.