ഹോശേയ 7:1-2
ഹോശേയ 7:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ യിസ്രായേലിനു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. അവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
ഹോശേയ 7:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനത്തിനു വീണ്ടും ഐശ്വര്യം നല്കുമ്പോൾ, ഇസ്രായേലിനെ ഞാൻ സുഖപ്പെടുത്തുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെടും. അവർ വ്യാജമായി വർത്തിക്കുന്നു. കള്ളൻ അകത്തു കടക്കുന്നു; പുറത്തു കവർച്ചസംഘം കൊള്ളയടിക്കുന്നു. അവരുടെ എല്ലാ അധർമങ്ങളും ഞാൻ ഓർക്കുമെന്ന് അവർ വിചാരിക്കുന്നില്ല. ഇപ്പോൾ അവരുടെ പ്രവൃത്തികൾ അവരെ വലയം ചെയ്യുന്നു. അവ എന്റെ കൺമുമ്പിൽ ആണ്.
ഹോശേയ 7:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ യിസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, എഫ്രയീമിന്റെ അകൃത്യങ്ങൾ വെളിച്ചത്തുവരുകയും ശമര്യയുടെ ദുഷ്ടത വെളിപ്പെട്ടുവരുകയും ചെയ്യുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. എന്നാൽ, അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
ഹോശേയ 7:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ യിസ്രായേലിന്നു ചികിത്സ ചെയ്യുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്തു കള്ളൻ കടക്കുന്നു; പുറത്തു കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. അവരുടെ ദുഷ്ടതയൊക്കെയും ഞാൻ ഓർക്കുന്നു എന്നു അവർ മനസ്സിൽ വിചാരിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവർത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
ഹോശേയ 7:1-2 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു. അവർ വഞ്ചന പ്രവർത്തിക്കുന്നു; കള്ളന്മാർ വീടുകളിൽ കയറുന്നു, കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു. എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു; അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.