ഹോശേയ 6:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
ഹോശേയ 6:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എഫ്രയീമേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാൻ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
ഹോശേയ 6:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇസ്രായേലേ, ഞാൻ നിങ്ങളോട് എന്തു ചെയ്യും? യെഹൂദായേ, ഞാൻ നിങ്ങളോട് എന്തുചെയ്യും? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർകാലമഞ്ഞുപോലെയും മാഞ്ഞുപോകുന്നു.
ഹോശേയ 6:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എഫ്രയീമേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? യെഹൂദയേ, ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യേണം? നിങ്ങളുടെ സ്നേഹം പ്രഭാതമേഘംപോലെയും പുലർച്ചയിൽ നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
ഹോശേയ 6:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എഫ്രയീമേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? യെഹൂദയേ, ഞാൻ നിനക്കു എന്തു ചെയ്യേണ്ടു? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലർച്ചെക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.
ഹോശേയ 6:4 MCV (സമകാലിക മലയാളവിവർത്തനം)
“എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം? യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്? നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.