ഹോശേയ 6:1-2
ഹോശേയ 6:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
ഹോശേയ 6:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
ഹോശേയ 6:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പറയും: വരുവിൻ, നമുക്കു സർവേശ്വരന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാം; അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു എങ്കിലും അവിടുന്നു നമ്മെ സുഖപ്പെടുത്തും. അവിടുന്നു നമ്മെ പ്രഹരിച്ചു. അവിടുന്നു തന്നെ മുറിവു വച്ചുകെട്ടും. രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമുക്കു നവജീവൻ നല്കും. മൂന്നാം ദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും. അങ്ങനെ നാം തിരുമുമ്പിൽ ജീവിക്കും.
ഹോശേയ 6:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വരുവിൻ നാം യഹോവയുടെ അടുക്കലേക്ക് മടങ്ങിചെല്ലുക. അവിടുന്നു നമ്മെ കടിച്ചു കീറിയിരിക്കുന്നു; എങ്കിലും അവിടുന്നു നമ്മെ സൗഖ്യമാക്കും; അവിടുന്നു നമ്മെ അടിച്ചിരിക്കുന്നു; എങ്കിലും അവിടുന്നു നമ്മുടെ മുറിവ് കെട്ടും. രണ്ടു ദിവസം കഴിഞ്ഞ് അവിടുന്നു നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടുന്നു നമ്മെ എഴുന്നേല്പിക്കും; നാം അവിടുത്തെ മുമ്പാകെ ജീവിക്കുകയും ചെയ്യും.
ഹോശേയ 6:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വരുവിൻ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവൻ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവൻ സൗഖ്യമാക്കും; അവൻ നമ്മെ അടിച്ചിരിക്കുന്നു; അവൻ മുറിവു കെട്ടും. രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവൻ നമ്മെ എഴുന്നേല്പിക്കും; നാം അവന്റെ മുമ്പാകെ ജീവിക്കയും ചെയ്യും.
ഹോശേയ 6:1-2 സമകാലിക മലയാളവിവർത്തനം (MCV)
“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും. രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും, നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.