ഹോശേയ 4:1-3

ഹോശേയ 4:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേൽജനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക; ഇസ്രായേൽദേശത്തു നിവസിക്കുന്നവർക്ക് എതിരെ സർവേശ്വരന് ഒരു വ്യവഹാരം ഉണ്ട്; വിശ്വസ്തതയോ ദയയോ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനമോ ഇവിടെ ഇല്ല. ജനം ആണയിടുന്നു, ഭോഷ്ക്കു സംസാരിക്കുന്നു; കൊലചെയ്യുന്നു; മോഷണം നടത്തുന്നു; വ്യഭിചരിക്കുന്നു; എല്ലാ അതിരുകളും ലംഘിക്കുന്നു. കൊലപാതകങ്ങൾ ഒന്നിനൊന്നു വർധിക്കുന്നു; അതുകൊണ്ടു ദേശം വിലപിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പക്ഷികളും നഷ്ടപ്രായമാകുന്നു; സമുദ്രത്തിലെ മത്സ്യങ്ങൾപോലും ഇല്ലാതെയാകുന്നു.

പങ്ക് വെക്കു
ഹോശേയ 4 വായിക്കുക