ഹോശേയ 3:1-5
ഹോശേയ 3:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാർപ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേൽജനത്തെ സർവേശ്വരനായ ഞാൻ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.” പതിനഞ്ചു ശേക്കെൽ വെള്ളിയും ഒന്നര ഹോമർ ബാർലിയും കൊടുത്തു ഞാൻ അവളെ വാങ്ങി. ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെകൂടെ പാർക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷൻറേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിൻറേതായി വർത്തിക്കും.” ഇങ്ങനെ ഇസ്രായേൽജനത ദീർഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും. പിന്നീട് ഇസ്രായേൽജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സർവേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവർ ഭയഭക്തിയോടെ സർവേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും.
ഹോശേയ 3:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ എന്നോട്: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു. അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിനും ഒന്നര ഹോമെർ യവത്തിനും മേടിച്ച് അവളോട്: നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന് പരിഗ്രഹമായിരിക്കയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു. ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും. പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവർ ഭയപ്പെട്ടുംകൊണ്ട് യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
ഹോശേയ 3:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “അന്യദേവന്മാരിലേക്കു തിരിയുകയും വിഗ്രഹാർപ്പിതമായ മുന്തിരിയട ഇഷ്ടപ്പെടുകയും ചെയ്തിട്ടും ഇസ്രായേൽജനത്തെ സർവേശ്വരനായ ഞാൻ സ്നേഹിക്കുന്നതുപോലെ നീ പോയി ജാരവേഴ്ചയുള്ളവളും വ്യഭിചാരിണിയുമായ ഒരു സ്‍ത്രീയെ സ്നേഹിക്കുക.” പതിനഞ്ചു ശേക്കെൽ വെള്ളിയും ഒന്നര ഹോമർ ബാർലിയും കൊടുത്തു ഞാൻ അവളെ വാങ്ങി. ഞാൻ അവളോടു പറഞ്ഞു: “ദീർഘകാലം നീ എന്റെകൂടെ പാർക്കണം; നീ വ്യഭിചരിക്കരുത്; അന്യപുരുഷൻറേതായിത്തീരുകയും അരുത്. ഞാനും അങ്ങനെതന്നെ നിൻറേതായി വർത്തിക്കും.” ഇങ്ങനെ ഇസ്രായേൽജനത ദീർഘകാലം രാജാവോ പ്രഭുവോ യാഗമോ ആരാധനാസ്തംഭമോ ഏഫോദോ കുലദൈവമോ ഇല്ലാതെ കഴിയും. പിന്നീട് ഇസ്രായേൽജനത മടങ്ങിവന്നു തങ്ങളുടെ ദൈവമായ സർവേശ്വരനെയും രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ന് അവർ ഭയഭക്തിയോടെ സർവേശ്വരനിലേക്കു തിരിയും; അവിടുത്തെ കൃപയ്‍ക്കു പാത്രമാകുകയും ചെയ്യും.
ഹോശേയ 3:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യഹോവ എന്നോട്: “യിസ്രായേൽ മക്കൾ അന്യദേവന്മാരോട് ചേർന്ന് മുന്തിരിയടകൾ ഇഷ്ടപ്പെടുന്നുവെങ്കിലും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ, നീ വീണ്ടും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെടുന്ന വ്യഭിചാരിണിയായ സ്ത്രീയെ സ്നേഹിക്കുക” എന്ന് കല്പിച്ചു. അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശും ഒന്നര ഹോമെർ യവവും വിലകൊടുത്ത് വാങ്ങി. ഞാൻ അവളോട്: “നീ ബഹുകാലം എന്നോടൊപ്പം അടങ്ങിപ്പാർക്കണം; പരസംഗം ചെയ്യുകയോ മറ്റൊരു പുരുഷന്‍റെ ഭാര്യയാകുകയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും” എന്നു പറഞ്ഞു. ഈ വിധം യിസ്രായേൽ മക്കൾ ബഹുകാലം രാജാവില്ലാതെയും, പ്രഭുവില്ലാതെയും, യാഗമില്ലാതെയും, പ്രതിഷ്ഠയില്ലാതെയും, എഫോദില്ലാതെയും, ഗൃഹബിംബമില്ലാതെയും ഇരിക്കും. പിന്നെ, യിസ്രായേൽ മക്കൾ മനംതിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയപ്പെട്ട് യഹോവയിലേക്കും അവിടുത്തെ നന്മയിലേക്കും മടങ്ങിവരും.
ഹോശേയ 3:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ എന്നോടു: യിസ്രായേൽമക്കൾ അന്യദേവന്മാരോടു ചേർന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്നു ഒരു ജാരനാൽ സ്നേഹിക്കപ്പെട്ടു വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചുകൊണ്ടിരിക്ക എന്നു കല്പിച്ചു. അങ്ങനെ ഞാൻ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെർ യവത്തിന്നും മേടിച്ചു, അവളോടു: നീ ബഹുകാലം അടങ്ങിപ്പാർക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന്നു പരിഗ്രഹമായിരിക്കയോ അരുതു; ഞാനും അങ്ങനെ തന്നേ ചെയ്യും എന്നു പറഞ്ഞു. ഈ വിധത്തിൽ യിസ്രായേൽമക്കൾ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും എഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും. പിന്നത്തേതിൽ യിസ്രായേൽമക്കൾ തിരിഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്തു അവർ ഭയപ്പെട്ടും കൊണ്ടു യഹോവയിങ്കലേക്കും അവന്റെ നന്മയിങ്കലേക്കും വരും.
ഹോശേയ 3:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.” അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ വെള്ളിക്കും ഒന്നര ഹോമർ യവത്തിനും വിലയ്ക്കുവാങ്ങി. ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.” രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും. പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.