ഹോശേയ 12:3-5
ഹോശേയ 12:3-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്റെ നാമം.
ഹോശേയ 12:3-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ അവൻ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രാപ്തി ആയപ്പോൾ അവൻ ദൈവത്തോടു മല്ലിട്ടു. അവൻ ദൈവദൂതനോടു പോരാടി ജയിച്ചു. അവൻ കരഞ്ഞു; ദൈവകൃപയ്ക്കുവേണ്ടി അപേക്ഷിച്ചു; അവൻ ബെഥേലിൽവച്ചു ദൈവത്തെ കണ്ടുമുട്ടി; ദൈവം അവിടെവച്ച് അവനോടു സംസാരിച്ചു. അവിടുന്നു സർവശക്തനായ ദൈവം; സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം.
ഹോശേയ 12:3-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ ഗർഭത്തിൽവച്ച് തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോട് പൊരുതി ജയിച്ചു; അവൻ യഹോവയോട് കരഞ്ഞപേക്ഷിച്ചു; അവൻ ബേഥേലിൽവച്ച് ദൈവത്തെ കണ്ടെത്തി, അവിടെവച്ച് യഹോവ അവനോട് സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം.
ഹോശേയ 12:3-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി. അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു; അവൻ ബേഥേലിൽവെച്ചു അവനെ കണ്ടെത്തി, അവിടെവെച്ചു അവൻ നമ്മോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം.
ഹോശേയ 12:3-5 സമകാലിക മലയാളവിവർത്തനം (MCV)
അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു. അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു. യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം!