ഹോശേയ 11:3-4
ഹോശേയ 11:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല. മനുഷ്യപാശങ്ങൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ടു തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്ക് ആയിരുന്നു; ഞാൻ അവർക്ക് തീൻ ഇട്ടുകൊടുത്തു.
ഹോശേയ 11:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാനാണ് എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത്; എന്റെ കൈകളിൽ ഞാൻ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാൻ ആണ് അവർക്കു സൗഖ്യം നല്കിയതെന്ന് അവർ അറിഞ്ഞില്ല. സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്കി.
ഹോശേയ 11:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല. ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ നയിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു.
ഹോശേയ 11:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എഫ്രയീമിനെ നടപ്പാൻ ശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്നു അവർ അറിഞ്ഞില്ല. മനുഷ്യപാശങ്ങൾകൊണ്ടു, സ്നേഹബന്ധനങ്ങൾകൊണ്ടു തന്നേ, ഞാൻ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാൻ അവർക്കു ആയിരുന്നു; ഞാൻ അവർക്കു തീൻ ഇട്ടുകൊടുത്തു.
ഹോശേയ 11:3-4 സമകാലിക മലയാളവിവർത്തനം (MCV)
എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല. ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.