ഹോശേയ 1:6
ഹോശേയ 1:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൾ പിന്നെയും ഗർഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല.
ഹോശേയ 1:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗോമെർ വീണ്ടും ഗർഭിണിയായി ഒരു മകളെ പ്രസവിച്ചു. അപ്പോഴും സർവേശ്വരൻ അരുളിച്ചെയ്തു: ‘അവൾക്കു കരുണ ലഭിക്കാത്തവൾ’ എന്നർഥമുള്ള ‘ലോരുഹാമ’ എന്നു പേരിടുക. കാരണം ഞാൻ ഇനി ഇസ്രായേൽജനത്തോടു കരുണ കാണിക്കുകയോ ക്ഷമിക്കുകയോ ഇല്ല.
ഹോശേയ 1:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ‘ലോരൂഹമാ’ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
ഹോശേയ 1:6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടു: അവൾക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവൾ) എന്നു പേർ വിളിക്ക; ഞാൻ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാൻ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.