ഹോശേയ 1:10
ഹോശേയ 1:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്ന് അവരോടു പറയും.
ഹോശേയ 1:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും എണ്ണാനോ അളക്കാനോ കഴിയാത്തവിധം കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽ പെരുകും. “നിങ്ങൾ എന്റെ ജനമല്ല എന്നു പറഞ്ഞെങ്കിലും നിങ്ങൾ ജീവിക്കുന്ന ദൈവത്തിന്റെ മക്കൾ എന്നു പറയുന്ന സമയം വരുന്നു.”
ഹോശേയ 1:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്നു അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്നു അവരോട് പറയും.
ഹോശേയ 1:10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു അവരോടു പറയും.