എബ്രായർ 4:14-16

എബ്രായർ 4:14-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ സന്നിധിയിലേക്ക് ആരോഹണം ചെയ്ത ഒരു മഹാപുരോഹിതൻ നമുക്കുണ്ട് - ദൈവപുത്രനായ യേശുതന്നെ. അതുകൊണ്ട് നാം ഏറ്റുപറയുന്ന വിശ്വാസം നമുക്കു മുറുകെപ്പിടിക്കാം. നമ്മുടെ ബലഹീനതയിൽ സഹതപിക്കുവാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, എല്ലാകാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്ന ഒരു മഹാപുരോഹിതനത്രേ നമുക്കുള്ളത്. അതുകൊണ്ട് ധൈര്യംപൂണ്ട് കൃപയുടെ ഇരിപ്പിടമായ ദൈവസിംഹാസനത്തെ നമുക്കു സമീപിക്കാം. യഥാസമയം നമ്മെ സഹായിക്കുന്ന കൃപ നാം അവിടെ കണ്ടെത്തുകയും ദൈവത്തിന്റെ കരുണ നമുക്കു ലഭിക്കുകയും ചെയ്യും.

പങ്ക് വെക്കു
എബ്രായർ 4 വായിക്കുക