ഹബക്കൂക് 3:13 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹബക്കൂക് 3:13 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ ജനത്തിന്റെ രക്ഷയ്ക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.

പങ്ക് വെക്കു
ഹബക്കൂക് 3 MALOVBSI

ഹബക്കൂക് 3:13 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുത്തെ ജനത്തിന്റെയും അവിടുത്തെ അഭിഷിക്തന്റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു. ദുഷ്ടഭവനത്തെ അവിടുന്നു തകർത്ത് അതിന്റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി.

പങ്ക് വെക്കു
ഹബക്കൂക് 3 MALCLBSI

ഹബക്കൂക് 3:13 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അങ്ങേയുടെ ജനത്തിന്‍റെയും അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ.

പങ്ക് വെക്കു
ഹബക്കൂക് 3 IRVMAL

ഹബക്കൂക് 3:13 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.

ഹബക്കൂക് 3:13 MCV (സമകാലിക മലയാളവിവർത്തനം)

സ്വജനത്തെ വിടുവിക്കാനും തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി.

പങ്ക് വെക്കു
ഹബക്കൂക് 3 MCV