ഉള്ളടക്കത്തിലേക്ക് പോകുക

ഹബക്കൂക് 2:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

ഹബക്കൂക് 2:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായിത്തീരുകയും ഇല്ലയോ?

ഹബക്കൂക് 2 MALOVBSI

ഹബക്കൂക് 2:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിങ്ങളുടെ കടക്കാർ പെട്ടെന്നു നിങ്ങളെ നേരിടുകയില്ലേ? നിങ്ങളെ സംഭീതരാക്കാൻ അവർ കരുത്തരാകുകയില്ലേ? അങ്ങനെ നിങ്ങൾ അവരുടെ കൊള്ളമുതലായിത്തീരുകയില്ലേ?

ഹബക്കൂക് 2 MALCLBSI

ഹബക്കൂക് 2:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

നിന്‍റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ആക്രമിക്കുകയും നീ അവർക്ക് ഇരയായിത്തീരുകയും ഇല്ലയോ?

ഹബക്കൂക് 2 മലയാളം

ഹബക്കൂക് 2:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

നിന്റെ കടക്കാർ പെട്ടെന്നു എഴുന്നേൽക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവർ ഉണരുകയും നീ അവർക്കു കൊള്ളയായ്തീരുകയും ഇല്ലയോ?

ഹബക്കൂക് 2:7 MCV (സമകാലിക മലയാളവിവർത്തനം)

നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.

ഹബക്കൂക് 2 MCV