ഉൽപത്തി 49:8-10
ഉൽപത്തി 49:8-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദായേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും.
ഉൽപത്തി 49:8-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെഹൂദായേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; ശത്രുക്കളുടെ കഴുത്തിൽ നീ പിടിമുറുക്കും; നിന്റെ സഹോദരന്മാർ നിന്നെ നമസ്കരിക്കും. യെഹൂദാ ഒരു സിംഹക്കുട്ടി; ഇരയെവിട്ട് നീ തിരിച്ചുവന്നിരിക്കുന്നു; അവൻ സിംഹത്തെയും സിംഹിയെയും പോലെ പതുങ്ങിക്കിടക്കുന്നു. അവനെ എഴുന്നേല്പിക്കാൻ ആരു ധൈര്യപ്പെടും? യെഹൂദായിൽനിന്നു ചെങ്കോലും, അവന്റെ പാദങ്ങൾക്കിടയിൽനിന്നു രാജ ദണ്ഡും അതിന്റെ അവകാശി വരുന്നതുവരെ മാറുകയില്ല.
ഉൽപത്തി 49:8-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യെഹൂദാ ഒരു വലിയസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? ശീലോഹ് വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡ് അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജനതകളുടെ അനുസരണം അവനോട് ആകും.
ഉൽപത്തി 49:8-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.
ഉൽപത്തി 49:8-10 സമകാലിക മലയാളവിവർത്തനം (MCV)
“യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും; നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും. യെഹൂദാ, ഒരു സിംഹക്കുട്ടി; എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു, സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു. സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക? അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.